റുപേ പ്രൈം വോളിബോള്‍ ലീഗ്: ഹൈദാരാബാദിനെ തകര്‍ത്ത് മുംബൈ മിറ്റിയോര്‍സ്

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ അട്ടിമറിച്ച് മുംബൈ മിറ്റിയോര്‍സ്. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന രണ്ടാം മത്സരത്തില്‍ 4-1നാണ് മിറ്റിയോര്‍സിന്റെ ജയം. സ്‌കോര്‍: 14-15, 15-9, 15-12, 15-11, 15-8. അവസാന മത്സരം ജയിച്ച് സെമി ഉറപ്പാക്കാമെന്ന ഹൈദരാബാദിന്റെ മോഹങ്ങളാണ് ലീഗിലെ രണ്ടാം വിജയത്തോടെ മുംബൈ ഇല്ലാതാക്കിയത്. എട്ട് പോയിന്റുള്ള ബ്ലാക്ക് ഹോക്‌സിന് സെമി ഉറപ്പാക്കാന്‍ മറ്റു ഫലങ്ങള്‍ കൂടി ആശ്രയിക്കണം. അഞ്ച് പോയിന്റോടെ മുംബൈയും സെമിസാധ്യത നിലനിര്‍ത്തി. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മാത്രമാണ് നിലവില്‍ സെമിഫൈനല്‍ ഉറപ്പാക്കിയത്. ആദ്യ സെറ്റില്‍ മികച്ച കളി പുറത്തെടുത്ത ഹൈദരാബാദിനെതിരെ തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് മിറ്റിയോഴ്‌സ് നിര്‍വീര്യമാക്കിയത്. അവസാന സെറ്റ് നേടി തോല്‍വിഭാരം കുറയ്ക്കാമെന്ന ബ്ലാക്ക് ഹോക്‌സിന്റെ മോഹങ്ങള്‍ക്കും മുംബൈ തടയിട്ടു.

Picsart 23 02 27 01 40 33 943

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുളള ചെന്നൈ നേരത്തേ സെമി കാണാതെ പുറത്തായിരുന്നു. എങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തക്കെതിരെ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാവുമെന്നാണ് റൂബന്‍ വൊലോചിന്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രതീക്ഷ.

Exit mobile version