കനേഡിയൻ വിമൻസ് ഓപ്പൺ: ലോക ഏഴാം നമ്പറിനെ അട്ടിമറിച്ച് അനഹത് സിംഗ് സെമിയിൽ


കനേഡിയൻ വിമൻസ് ഓപ്പൺ 2025-ൽ (Canadian Women’s Open 2025) നിലവിലെ ചാമ്പ്യനും ലോക ഏഴാം നമ്പർ താരവുമായ ബെൽജിയത്തിന്റെ ടിൻ ഗിലിസിനെ (Tinne Gilis) നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യൻ താരം അനഹത് സിംഗ് (Anahat Singh) സ്ക്വാഷ് ലോകത്തെ ഞെട്ടിച്ചു.


17-കാരിയായ ഈ ഇന്ത്യൻ അത്ഭുത ബാലിക 12-10, 11-9, 11-9 എന്ന സ്കോറിനാണ് വിജയിച്ചത്. ഇത് കരിയറിലെ ആദ്യത്തെ ടോപ്പ്-10 വിജയമാണ്, ഇതോടെ താരം സെമിഫൈനലിലേക്ക് മുന്നേറി.


ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നതിന് മുമ്പ് ലോക 20-ാം നമ്പർ താരം മെലിസ ആൽവെസിനെ (Melissa Alves) അട്ടിമറിച്ചാണ് അനഹത് ടൂർണമെന്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. ലോക റാങ്കിംഗിൽ 43-ാം സ്ഥാനത്തുള്ള അനഹത് സിംഗിൻ്റെ ടൊറന്റോയിലെ പ്രകടനം, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെ മത്സരിക്കുന്ന ഒരു കൗമാരക്കാരി എന്ന നിലയിൽ അവരുടെ യുവ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലാണ്.


ജെഎസ്ഡബ്ല്യു ഇന്ത്യൻ ഓപ്പൺ കിരീടം അനാഹത് സിംഗ് സ്വന്തമാക്കി

ബോംബെ ജിംഖാനയിൽ നടന്ന ജെഎസ്ഡബ്ല്യു ഇന്ത്യൻ ഓപ്പണിൽ, ഹോങ്കോങ്ങിന്റെ ഹെലൻ ടാങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി, ഇന്ത്യയുടെ വനിതാ സ്ക്വാഷ് താരം അനാഹത് സിംഗ് കിരീടം നേടി. ഫൈനലിൽ ആധിപത്യം പുലർത്തിയ 17 കാരി വെറും 24 മിനിറ്റിനുള്ളിൽ 3-0 (11-9, 11-5, 11-8) ന് വിജയിച്ചു. കിരീടം ഉറപ്പിക്കുന്നതിനൊപ്പം 300 റാങ്കിംഗ് പോയിന്റുകൾ നേടുകയും ചെയ്തു.

എട്ടില്‍ ഏഴാം തവണയും ലോക ഒന്നാം നമ്പര്‍ താരത്തോട് തോല്‍വിയേറ്റു വാങ്ങി ജോഷ്ന ചിന്നപ്പ

സാന്‍ ഫ്രാന്‍സിസ്കോയിലെ നെറ്റ്സ്യൂട്ട് ഓപ്പണ്‍ സെമിയില്‍ കീഴടങ്ങി ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. ലോക ഒന്നാം റാങ്കുകാരിയായ റനീം എല്‍ വീലൈലിയോട് 5-11, 7-11 എന്ന സ്കോറിനായിരുന്നു ജോഷ്നയുടെ സെമിയിലെ തോല്‍വി. ഇതുവരെ എട്ട് തവണ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോളും ഈജിപ്ഷ്യന്‍ താരത്തിനോട് ഇന്ത്യന്‍ താരം ഏഴ് തവണ പരാജയപ്പെടുകയായിരുന്നു. ഒരു തവണ മാത്രമാണ് ജോഷ്ന റനീമിനെതിരെ വിജയം നേടിയിട്ടുള്ളത്.

മലേഷ്യന്‍ താരത്തെ പരാജയപ്പെടുത്തി സൗരവ് ഘോസാല്‍ ഫൈനലില്‍

ഏഷ്യന്‍ ഇന്‍ഡിവിജ്വല്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൗരവ് ഘോസാല്‍ ഫൈനലില്‍. ടോപ് സീഡായ താരം മലേഷ്യയുടെ എന്‍ജി ഇയാന്‍ യോവിനെ 11-2, 11-6, 11-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാലാം സീഡായ ലിയോ ഔ ചുന്‍ മിംഗ് ആണ് സൗരവിന്റെ എതിരാളി.

അതേ സമയം നേരത്തെ ഇന്ത്യയുടെ വനിത താരം ജോഷ്ന ചിന്നപ്പ ഇതേ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നിരുന്നു.

ഏഷ്യന്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്ന് ജോഷ്ന ചിന്നപ്പ

ഏഷ്യന്‍ ഇന്‍ഡിവിജ്യല്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ജോഷ്ന ചിന്നപ്പ. ഇന്ന് നടന്ന സെമി മത്സരത്തില്‍ മലേഷ്യയുടെ ശിവശങ്കരി സുബ്രമണ്യത്തിനെ 11-7, 12-10, 11-3 എന്ന സ്കോറിനാണ് ജോഷ്ന ചിന്നപ്പ പരാജയപ്പെടുത്തിയത്. ഇതേ താരത്തോടാണ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് സെമിയില്‍ ജോഷ്ന പരാജയപ്പെട്ടതെന്നത് ഈ വിജയത്തിനു ഇരട്ടി മധുരം നല്‍കുന്നു.

അട്ടിമറികള്‍ക്ക് ശേഷം ക്വാര്‍ട്ടറില്‍ വമ്പന്‍ പോരാട്ടത്തിനു ശേഷം കീഴടങ്ങി ജോഷ്ന

ന്യൂസിലാണ്ടിന്റെ ജോയല്‍ കിംഗിനോട് അഞ്ച് സെറ്റഅ നീണ്ട പോരാട്ടത്തില്‍ കീഴടങ്ങി ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. തന്റെ ആദ്യ മത്സരങ്ങളില്‍ നിക്കോള്‍ ഡേവിഡിനെയും സാറ ജേന്‍ പെറിയെയും കീഴടക്കി എത്തിയ ജോഷ്ന 64 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് വീണത്. ആദ്യ സെറ്റും മൂന്നാം സെറ്റും നേടയിെങ്കിലും ടൂര്‍ണ്ണമെന്റിലെ അഞ്ചാം സീഡും ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനവുമുള്ള ജോയല്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

സ്കോര്‍: 11-7, 10-12, 11-2, 5-11, 8-11.

വീണ്ടുമൊരു അട്ടിമറി, ഇത്തവണ ആറാം റാങ്കുകാരിയെ, ജോഷ്ന ചിന്നപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്നലെ 8 വട്ടം ലോക ചാമ്പ്യനായ നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടില്‍ കടന്ന ജോഷ്ന ചിന്നപ്പ ഇന്ന് തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ ലോക ആറാം നമ്പര്‍ താരമായ ഇംഗ്ലണ്ടിന്റെ സാറ ജേന്‍ പെറിയെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 11-4, 6-11, 14-12, 11-9 എന്ന സ്കോറിനാണ് കെയ്റോയില്‍ നടക്കുന്ന ബ്ലാക്ക്ബോള്‍ സ്ക്വാഷ് ഓപ്പണില്‍ ഇന്ത്യന്‍ താരത്തിന്റെ വിജയം.

ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരം ജോയെല്‍ കിംഗ് ആണ് ജോഷ്നയുടെ എതിരാളി.

വമ്പന്‍ അട്ടിമറിയുമായി ജോഷ്ന ചിന്നപ്പ

സ്ക്വാഷ് ഇതിഹാസം നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ. ജയത്തോടെ ബ്ലാക്ക് ബോള്‍ സ്ക്വാഷ് ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് ജോഷ്ന കടന്നു. എട്ട് തവണ ലോക ഓപ്പണ്‍ ചാമ്പ്യനായ താരമാണ് മലേഷ്യയുടെ നിക്കോള്‍ ഡേവിഡ്. സ്കോര്‍: 11-8, 11-6, 12-10. ഏഷ്യന്‍ ഗെയിംസിനിടെയും ജോഷ്ന നിക്കോളിനെ അട്ടിമറിച്ചിരുന്നു.

രണ്ടാം റൗണ്ടില്‍ ജോഷ്ന ഇംഗ്ലണ്ടിന്റെ സാറ-ജേന്‍ പെറിയേ നേരിടും. ഈജിപ്റ്റിലെ കെയറോയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 15നു അവസാനിക്കും.

Exit mobile version