ഉത്തേജക മരുന്ന്, റഷ്യക്ക് ഒളിമ്പിക്സിലും ഫുട്ബോൾ ലോകകപ്പിലും അടക്കം വിലക്ക്!!

- Advertisement -

റഷ്യക്ക് ഇനി പ്രധാനപ്പെട്ട ഒരു കായിക ഇനങ്ങളിലും രാജ്യം എന്ന നിലയിൽ പങ്കെടുക്കാൻ ആവില്ല. വേൾഡ് ആൻഡി ഡോപിംഗ് ഏജൻസി (വാഡ) അടുത്ത നാലു വർഷത്തേക്ക് റഷ്യയെ വിലക്കിയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഉത്തേജമരുന്ന് വിരുദ്ധ സംഘത്തിന് തെറ്റായ വിവരങ്ങൾ നൽകിയതിനാണ് ഈ വിലക്ക്. ഈ വിധിയിൽ 21 ദിവസം വരെ റഷ്യക്ക് അപ്പീൽ നൽകാം.

വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ്, ഖത്തർ ഫുട്ബോൾ ലോകകപ്പ് എന്നിവയൊക്കെ ഇതോടെ റഷ്യക്ക് നഷ്ടമാകും. റഷ്യൻ പതാക ഇനി ഒരു പ്രധാനപ്പെട്ട ഗെയിംസുകളിലും ടൂർണമെന്റുകളിലും ഉപയോഗിക്കാൻ ആവില്ല. റഷ്യയിൽ കായിക താരങ്ങൾക്ക് എന്നാൽ വിലക്കില്ല. അവർക്ക് മറ്റു രാജ്യങ്ങൾക്ക് വേണ്ടിയോ അല്ലായെങ്കിൽ ഒരു നിഷ്പക്ഷ പതാകയ്ക്ക് കീഴിലോ മത്സരിക്കാം. അടുത്ത വർഷം നടക്കു‌ന്ന യൂറോ കപ്പിൽ പക്ഷെ റഷ്യക്ക് മത്സരിക്കാം. യൂറൊ കപ്പിൽ വാഡ ഒരു പ്രധാന ടൂർണമെന്റായി അംഗീകരിച്ചിട്ടില്ല.

Advertisement