Picsart 23 11 02 11 39 47 177

മിഥുൻ മഞ്ജുനാഥ് ഹൈലോ ഓപ്പണിന്റെ പ്രീക്വാർട്ടറിലേക്ക്

മിഥുൻ മഞ്ജുനാഥ് ഹൈലോ ഓപ്പണിന്റെ (BWF വേൾഡ് ടൂർ സൂപ്പർ 300) പ്രീക്വാർട്ടറിലേക്ക് കടന്നു. ലോക 58ാം നമ്പർ താരമായ മിഥുൻ മഞ്ജുനാഥ് ഇറ്റാലിയൻ താരം ഫാബിയോ കപ്പോണിയോയെ നേരിട്ടുള്ള ഗെയിമുകൾക്ക് ആണ് തോൽപ്പിച്ചത്. 21-16, 21-8 എന്ന സ്‌കോറിനാണ് 25 കാരനായ ഇന്ത്യൻ താരം വിജയിച്ചത്. ഹൈയ്ലോ ഓപ്പണിൽ ഇതുവരെ നിരാശ മാത്രം ഉണ്ടായിരുന്ന ഇന്ത്യക്ക് ഒരു ആശ്വാസമാണ് ഈ വിജയം.

ശങ്കർ മുത്തുസാമി സുബ്രഹ്മണ്യൻ, കിരൺ ജോർജ് എന്നിവർ ഇന്നലെ പുറത്തായി‌. ഇന്ത്യയുടെ ഇന്നലത്തെ ഏക വിജയം മിഥുന്റെ ആയിരുന്നു‌

Exit mobile version