Picsart 25 08 07 01 43 27 091

അന്നു റാണിക്ക് പോളണ്ടിൽ സ്വർണം; സീസണിലെ മികച്ച പ്രകടനം


പോളിഷ് നഗരമായ ഷ്‌സെസിനിൽ നടന്ന എട്ടാമത് ഇന്റർനാഷണൽ വീസ്‌ലാവ് മാനിയാക് മെമ്മോറിയൽ മീറ്റിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം അന്നു റാണിക്ക് സ്വർണം. 62.59 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് അന്നു റാണി സ്വർണം നേടിയത്.


ദേശീയ റെക്കോർഡ് ഉടമയായ ഈ 32-കാരി ഒരു വർഷത്തിലേറെയായി 60 മീറ്ററിന് മുകളിൽ ജാവലിൻ എറിഞ്ഞിട്ടില്ലായിരുന്നു. ഈ വിജയത്തോടെ നിന്ന് തിരിച്ചെത്താൻ അന്നു റാണിക്ക് സാധിച്ചു. ആദ്യ ശ്രമത്തിൽ 60.95 മീറ്ററും, രണ്ടാം ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 62.59 മീറ്ററും എറിഞ്ഞു. ആറാം ശ്രമത്തിൽ 60.07 മീറ്ററും അന്നു റാണി പിന്നിട്ടു. 2022-ൽ 63.82 മീറ്റർ എറിഞ്ഞ് റെക്കോർഡ് പ്രകടനം നടത്തിയതിന് ശേഷം അന്നു റാണിയുടെ മികച്ച പ്രകടനമാണിത്.


പാരീസ് ഒളിമ്പിക്സിൽ 55.81 മീറ്റർ മാത്രം എറിഞ്ഞ് ഫൈനലിൽ എത്താൻ കഴിയാതെ പോയ അന്നു റാണിക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും. പോളണ്ടിൽ വെച്ച് നടന്ന മത്സരത്തിന് മുൻപ് ഈ സീസണിൽ 58.82 മീറ്റർ മാത്രമായിരുന്നു അന്നു റാണിയുടെ മികച്ച പ്രകടനം.
ടോക്കിയോയിൽ അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന്റെ 64 മീറ്റർ ഓട്ടോമാറ്റിക് യോഗ്യതാ മാർക്ക് നേടാൻ അന്നു റാണിക്ക് കഴിഞ്ഞിട്ടില്ല.

Exit mobile version