Picsart 23 09 30 22 19 06 936

10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്ക് രണ്ട് മെഡൽ, കാർത്തികിന് വെള്ളി, ഗുൽവീറിന് വെങ്കലം

ഇന്ത്യക്ക് അത്ലറ്റിക്സിൽ രണ്ട് മെഡൽ കൂടെ. ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരായ കാർത്തിക് കുമാറും ഗുൽവീർ സിംഗും മെഡലുകൾ നേടി. കാർത്തിക് വെള്ളിയും ഗുൽ
വീർ വെങ്കലവും ആണ് നേടിയത്.

കാർത്തിക് 28:15.38 സെക്കൻഡിൽ ഓടിയാണ് വെള്ളി നേടിയത്. ഗുൽവീർ 28:17.21 സെക്കൻഡിൽ വെങ്കലം നേടി. അവസാന 100 മീറ്ററിൽ തങ്ങളുടെ മൂന്ന് സഹ മത്സരാർത്ഥികൾ പരസ്പരം ഇടിച്ച് തുടർച്ചയായി വീണത് ഇന്ത്യൻ ജോഡികൾക്ക് കരുത്തായി‌.

28:13.62 സെക്കൻഡിൽ ഓടിയെത്തി ബഹ്‌റൈന്റെ ബിർഹാനു യെമതാവ് ബാലെയാണ് സ്വർണം നേടിയത്.

Exit mobile version