Picsart 23 10 03 19 30 20 627

ജാവലിൻ ത്രോയിൽ ചരിത്രം കുറിച്ച് അന്നു റാണി സ്വർണ്ണം നേടി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയാണ് ഇന്ത്യക്ക് സ്വർണ്ണം നേടിക്കൊടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജാവലിൻ ത്രോയിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണ്ണം നേടുന്നത്. 62.92 മീറ്റർ എറിഞ്ഞായിരുന്നു സ്വർണ്ണം. ഈ സീസണിലെ അന്നു റാണിയുടെ ഏറ്റവും മികച്ച ത്രോയാണ് ഇത്.

ഈ സീസണിൽ ഇതുവരെ 60 മീറ്റർ ദൂരം എറിയാൻ കഴിയാതെ മോശം ഫോമിൽ ആയിരുന്നു അന്നു റാണി. ഏറ്റവും നിർണായക സമയത്ത് തന്നെ ഫോമിലേക്ക് ഉയർന്ന് ഇന്ത്യക്ക് സ്വർണ്ണം നൽകാൻ അവർക്ക് ഇന്ന് ആയി. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ പതിനഞ്ചാം സ്വർണ്ണമാണിത്‌. അന്നു റാണിക്ക് ഇത് അവരുടെ കരിയറിലെ രണ്ടാം ഏഷ്യാഡ് മെഡലുമാണ്.

Exit mobile version