Picsart 24 08 06 16 05 57 476

ഇന്ത്യക്ക് വൻ തിരിച്ചടി!! വിനേഷ് ഫൊഗട്ടിന് മെഡൽ നഷ്ടമാകും!!

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ടിന് അയോഗ്യത. ഇന്നലെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ റെസ്ലിംഗിൽ ഫൈനൽ ഉറപ്പിച്ച വിനേഷ് ഫൊഗട്ട് 50 കിലോഗ്രാമിനേക്കാൽ ഭാരം ഉണ്ടെന്ന് കണക്കാക്കിയാണ് അയോഗ്യ ആക്കപ്പെട്ടത്. ഇതോടെ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിനേഷിന് കളിക്കാൻ ആകില്ല എന്ന് ഉറപ്പായി. മാത്രമല്ല അവർക്ക് വെള്ളി മെഡൽ പോലും ലഭിക്കില്ല.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഈ കാര്യം ഔദ്യോഗിക കുറിപ്പിലൂടെ ഇന്ന് അറിയിച്ചു.

“വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യ ആക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവയ്ക്കുന്നത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമിൽ കുറച്ച് കൂടുതലായി.” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ മൂന്ന് വലിയ വിജയങ്ങൾ നേടി ആയിരുന്നു വിനേഷ് ഫൊഗട്ട് ഫൈനലിൽ എത്തിയത്‌. താരത്തിനും ഇന്ത്യൻ കായിക പ്രേമികൾക്കും വളരെ വേദനയാണ് ഈ വാർത്ത നൽകുന്നത്.

Exit mobile version