Pvsindhu

റൗണ്ട് ഓഫ് 16ൽ ഇടം നേടി സിന്ധു

പാരിസ് ഒളിമ്പിക്സ് വനിത ബാഡ്മിന്റണിൽ ഗ്രൂപ്പ് എം മത്സരത്തിൽ വിജയത്തോടെ പ്രീ ക്വാര്‍ട്ടറിൽ ഇടം പിടിച്ച് ഇന്ത്യയുടെ പിവി സിന്ധു. എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ കൂബയ്ക്കെതിരെയാണ് സിന്ധുവിന്റെ വിജയം. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു വിജയം കുറിച്ചപ്പോള്‍ മത്സരം വെറും 34 മിനുട്ടാണ് നീണ്ട് നിന്നത്.

സ്കോര്‍: 21-5, 21-10. മാൽദീവിന്റെ ഫാത്തിമത് നബാഹയെയാണ് സിന്ധു ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഫാത്തിമത് നബാഹയെ ക്രിസ്റ്റിന്‍ പരാജയപ്പെടുത്തിയതോടെ ഇന്നത്തെ മത്സര വിജയികള്‍ പ്രീക്വാര്‍ട്ടറിലേക്ക് എത്തുമെന്ന് ഉറപ്പാകുകയായിരുന്നു.

Exit mobile version