മുംബൈ സിറ്റിക്ക് എതിരെ ഹാട്രിക്ക് നേടിയ പെപ്രയും നോഹ സദോയിയും

ഐ എസ് എൽ പുതിയ സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കും

ഐ എസ് എൽ പുതിയ സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കും. ഇന്ന് ഐഎസ്എൽ ഔദ്യോഗികമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കുമെന്ന് അറിയിച്ചു. പതിവിൽ നിന്ന് മാറ്റമായി കൊൽക്കത്തയിൽ വച്ചായിരിക്കും ഇത്തവണ സീസൺ ആരംഭിക്കുക. അവസാന സീസണുകളിൽ കേരളത്തിൽ വച്ചായിരുന്നു സീസൺ ഉദ്ഘാടന മത്സരങ്ങൾ നടന്നത്. എന്നാൽ ഇത്തവണ അങ്ങനെയായിരിക്കില്ല. ഇത്തവണ കൊൽക്കത്തയിൽ വച്ചായിരിക്കും ആദ്യ മത്സരം എന്നാണ് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഏതായിരിക്കും ആദ്യം മത്സരം എന്ന് ഇപ്പോഴും വ്യക്തമല്ല.

സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ അടുത്ത ആഴ്ചയോടെ ഫിക്സ്ചറുകൾ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് എഫ്സി ഐ എസ് എല്ലിൽ മത്സരിക്കുമോ ഇല്ലയോ എന്നത് വ്യക്തമാകാത്തതിനാൽ ആണ് ഫിക്സ്ചർ വൈകുന്നത്. ഓഗസ്റ്റ് 15നകം ഹൈദരാബാദ് എഫ്സി തങ്ങൾ അടുത്ത ഐഎസ്എല്ലിൽ ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇപ്പോൾ ഹൈദരാബാദ് എഫ് സി ഐലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാനുമായി ചേർന്ന് ഐഎസ്എല്ലിൽ കളിക്കാനുള്ള പദ്ധതികൾ നോക്കുന്നുണ്ട്. അത് ഫലവത്തായില്ല എങ്കിൽ ഐഎസ്എല്ലിൽ നിന്ന് ഹൈദരാബാദ് പുറത്താക്കുകയും പകരം പുതിയ ടീം വരാനും സാധ്യതയുണ്ട്.

ഇപ്പോൾ ഐ എസ് എൽ ക്ലബ്ബുകൾ ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുകയാണ്.

Exit mobile version