പാരീസ് ഒളിമ്പിക്സ്, ഇന്ത്യയുടെ ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിൽ

പാരീസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ സിംഗിൾസ് സ്‌കൾസിൽ ഇന്ത്യയുടെ ബൽരാജ് പൻവാർ ക്വാർട്ടറിൽ. ഇന്നലെ നേരിട്ട് ക്വാർട്ടർ ഫൈനൽ എത്താനുള്ള അവസരം നഷ്ടമായ ബൽരാജ് ഇന്ന് റെപച്ചേജിൽ രണ്ടാമത് ഫിനിഷ് ചെയ്താണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. ഇന്ന് 7:12:41 എന്ന സമയത്താണ് ബൽരാജ് ക്വാർട്ടർ ഉറപ്പിച്ചത്. അടുത്ത ചൊവ്വാഴ്ച ആകും ക്വാർട്ടർ ഫൈനൽ നടക്കുക.

ഇന്നലെ പുരുഷ സിംഗിൾസ് സ്കൾസ് ഇനത്തിൻ്റെ ഹീറ്റ് 1 ൽ ബൽരാജ് പൻവാർ 7:07.11 എന്ന സമയത്ത് ഫിൻസിഷ് ചെയ്തെങ്കിലും നാലാം സ്ഥാനത്തായിരുന്നു. ഇതാണ് താരം റെപച്ചേജ് കളിക്കേണ്ടി വന്നത്.

Exit mobile version