Picsart 24 07 25 17 47 47 971

സൗത്ത് സോണ്‍ ഹോക്കി; കേരളം ഫൈനലില്‍


  • കേരള പുരുഷ ടീം ഫൈനലില്‍. കേരള ടീം ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായി
  • വനിതാ ടീം മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ പോരാടും
  • കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം ഫൈനലില്‍. ഗ്രൂപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് കേരള പുരുഷ ടീമിന്റെ ഫൈനല്‍ പ്രവേശം. വനിതകള്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. നിര്‍ണായക മത്സരത്തില്‍ ആന്ധ്രാപ്രദേശിനോട് സമനിലയില്‍ പിരഞ്ഞത്തോടെ വനിതകളുടെ ഗ്രൂപ്പില്‍ കേരളം പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ പങ്കെടുക്കും.
    കേരള പുരുഷന്‍മാരുടെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തെലുങ്കാനയെ .എതിരില്ലാത്ത എട്ട് ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളം ഫൈനലില്‍ പ്രവേശിച്ചത്.

    കേരളത്തിനായി ഹബല സൂരജ് ഹാഡ്രിക്ക് നേടി. ഇതോടെ സൂരജ് പുരുഷന്‍മാരുടെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 12 ഗോളുമായി ഒന്നാം സ്ഥാനത്താണ്. പുതുച്ചേരിയുടെ നിതീശ്വരനും 12 ഗോള്‍ നേടിയിട്ടുണ്ട്. നാളെ വൈകീട്ട് 3 മണിക്ക് നടക്കുന്ന ഫൈനലില്‍ കേരളം തമിഴ്‌നാടിനെ നേരിടും.

    വനിതകളുടെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയ കേരളം ആദ്യ ക്വാര്‍ട്ടറില്‍ തന്നെ താളം കണ്ടെത്തി. മത്സരത്തില്‍ ആക്രമിച്ച് കളിച്ച കേരളം 7 ാം മിനുട്ടില്‍ തന്നെ ലീഡ് എടുത്തു. ഷാനിയയുടെ വകയായിരുന്നു ഗോള്‍. 25 ാം മിനുട്ടില്‍ പരമേശ്വരി പിനപ്പോത്തുളയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ആന്ധ്രാപ്രദേശ് രണ്ട് ഗോളുകളും തിരിച്ചടിച്ചു. ലക്ഷ്‌നി പരീക്കിയാണ് ഗോള്‍ നേടിയ്ത്. മത്സരത്തിന്റെ അവസാന വിസില്‍ വരെ കേരളം ലീഡ് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരം സമനിലയില്‍ പിരിഞ്ഞു. അഞ്ച് മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ പതിമൂന്ന് പോയിന്റുമായി ആന്ധ്രാപ്രദേശ് ഗ്രൂപ്പില്‍ ഒന്നാമതായി ഫൈനലിന് യോഗ്യത നേടി.

    ആന്ധ്രാപ്രദേശിന്റെ ഗജുല നന്ദിനിയാണ് മത്സരത്തിലെ താരം. നാളെ രാവിലെ 7.00 മണിക്ക് നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ കേരളം കര്‍ണാടകയെ നേരിടും
    വനിതകളുടെ മറ്റൊരു മത്സരത്തില്‍ കര്‍ണാടകയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തമിഴ്‌നാട് ഫൈനലിന് യോഗ്യത നേടി. തമിഴ്‌നാടിന്റെ ജോവിനാ ഹാഡ്രിക്ക് നേടി. മത്സരം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നിര്‍ക്കെയായിരുന്നു തമിഴ്‌നാടിന്റെ വിജയഗോള്‍. ജോവിനായാണ് നിലവില്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍.

    കര്‍ണാടക നാലാം സ്ഥാനക്കാരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമായി ആറ് പോയിന്റാണ് കര്‍ണാടകയ്ക്ക് ഉള്ളത്. ജോവിനയാണ് മത്സരത്തിലെ താരം. മറ്റൊരു മത്സരത്തില്‍ പുതുച്ചേരിയെ മൂന്നിനെതിരെ നാല് ഗോള്‍കള്‍ക്ക് തോല്‍പ്പിച്ച് തെലുങ്കാന. ഇരുടീമുകളും നേരത്തെ തന്നെ ഗ്രൂപ്പില്‍ നിന്ന് പുറത്തായിരുന്നു.
    പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ കര്‍ണാടകയെ പരാജയപ്പെടുത്തി പുതുച്ചേരി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പുതുച്ചേരി കര്‍ണാടകയെ പരാജയപ്പെടുത്തിയത്. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരന്‍ ഹാഡ്രിക്ക് നേടി. നിതീശ്വരനാണ് മത്സരത്തിലെ താരം.

    രണ്ടാം മത്സരത്തില്‍ തമിഴ്‌നാട് ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ചതോടെ നാല് പോയിന്റുമായി ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തില്‍ നാലാം സ്ഥാനത്തിനുള്ള കര്‍ണാടക മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടി. ആന്ധ്രാപ്രദേശിനെ തേല്‍പ്പിച്ച് തമിഴ്‌നാട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു തമിഴ്‌നാടിന്റെ ജയം. തമിഴ്‌നാടിന് വേണ്ടി നിതിഷ് ഇരട്ട ഗോള്‍ നേടി.

    Exit mobile version