Picsart 23 10 30 21 42 52 270

ജോഹർ കപ്പിൽ ഇന്ത്യൻ ഹോക്കി ടീം സെമി ഉറപ്പിച്ചു

11-ാമത് സുൽത്താൻ ഓഫ് ജോഹർ കപ്പിൽ ഇന്ത്യ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ന്യൂസിലൻഡിനെതിരെ 6-2 എന്ന വിജയത്തോടെയാണ് ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം സെമിയിൽ എത്തിയത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ അമൻദീപ് ലക്രയിലൂടെ ഇന്ത്യ ലീഡ് നേടി. ഏഴാം മിനിറ്റിൽ മറ്റൊരു പെനാൾട്ടി കോർണറിൽ നിന്ന് ലക്ര തന്നെ ലീഡ് ഇരട്ടിയാക്കി. 12-ാം മിനിറ്റിൽ അരുൺ സഹായിനിയുടെ ഗോൾ കൂടെ വന്നതോടെ ഇന്ത്യ മൂന്ന് ഗോളിന് മുന്നിൽ എത്തി.

29-ാം മിനിറ്റിൽ ലൂക്ക് ആൽഡ്രെഡിനിലൂടെ ന്യൂസിലൻഡിന് ഒരു ഗോൾ മടക്കാൻ ആയി. പക്ഷെ ഈ ഗോൾ ഇന്ത്യയെ കൂടുതൽ അറ്റാക്കിലേക്ക് നയിക്കുകയാണ് ചെയ്തത്. 35-ാം ലക്ര ഹാട്രിക്ക് തികച്ചു. 52-ാം മിനിറ്റിൽ പൂവണ്ണ ചന്തുര ബോബി ഇന്ത്യയുടെ അഞ്ചാം ഗോൾ നേടി. 53-ാം മിനിറ്റിൽ അരുൺ സഹാനി തന്റെ രണ്ടാം ഗോൾ നേടി ഇന്ത്യയുടെ ലീഡ് 6-1 ലേക്ക് എത്തിച്ചു. അവസാനം ഒരു ഗോൾ കൂടെ ന്യൂസിലൻഡ് സ്കോർ ചെയ്തു.

നവംബർ 3 ന് ആകും സുൽത്താൻ ഓഫ് ജോഹർ കപ്പിന്റെ സെമിഫൈനൽ നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ആതിഥേയരായ മലേഷ്യയെ 3-1ന് തോൽപ്പിച്ചിരുന്നു.

Exit mobile version