സിദാൻ ഉടൻ തിരിച്ചെത്തും എന്ന് മകൻ

ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഉടൻ തന്നെ പരിശീലകനായി ഫുട്ബോൾ ലോകത്ത് തിരിച്ചെത്തും എന്ന് അദ്ദേഹത്തിന്റെ മകനും മുൻ റയൽ മാഡ്രിഡ് താരവുമായ എൻസോ ഫെർണാണ്ടസ്. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാൻ ഇതുവരെ മറ്റു ജോലികൾ ഒന്നും ഏറ്റെടുത്തിട്ടില്ല. അതിനെ കുറിച്ച് പുതിയ സൂചനകളും സിദാൻ നൽകിയിരുന്നില്ല.

എന്നാൽ തന്റെ പിതാവിന് വിശ്രമം അത്യാവശ്യമായിരുന്നു എന്നും അതു കഴിഞ്ഞ് പുതിയ ജോലി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായിരിക്കുകയാണ് എന്നും എൻസോ പറഞ്ഞു. റയൽ മാഡ്രിഡിന്റെ പരിശീലകൻ ആവുക എന്നത് വലിയ കാര്യമാണ് എങ്കിലും അതിനൊപ്പം തന്നെ പ്രയാസമുള്ള ജോലിയും കൂടിയാണെന്ന് എൻസോ പറഞ്ഞു. വിശ്രമം എടുക്കുക എന്നത് പിതാവിന്റെ തീരുമാനമായിരുന്നു. അദ്ദേഹത്തിന് ഫുട്ബോൾ അത്രയ്ക്ക് ഇഷ്ടമാണെന്നും അതുകൊണ്ട് തന്നെ ഉടൻ അദ്ദേഹം തിരിച്ചെത്തും എന്നും എൻസോ പറഞ്ഞു.

Exit mobile version