വീണു കിട്ടിയ ഗോളിൽ രക്ഷപ്പെട്ട് ഐലീഗ് ചാമ്പ്യന്മാർ

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് വീണ്ടും വിജയ വഴിയിൽ എത്തി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കുഞ്ഞന്മാരായ ഇന്ത്യൻ ആരോസിനോട് നന്നേ കഷ്ടപ്പെട്ടാണ് മിനേർവ ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഇന്ത്യൻ ആരോസ് ഡിഫൻസ് തപ്പി തടഞ്ഞ ഒരു നിമിഷത്തിൽ വീണു കിട്ടിയ അവസരം മിനേർവ മുതലാക്കുകയായിരുന്നു. കളിയുടെ 74ആം മിനുട്ടിൽ ഒരു കോർണറിൽ ആയിരുന്നു മിനേർവ ഗോൾ നേടിയത്.

ഉയർന്ന് വന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ആരോസ് ഡിഫൻസും പന്ത് കയ്യിൽ ഒതുക്കുന്നതിൽ ആരോസിന്റെ കീപ്പറും ഒരേ പോലെ പരാജയപ്പെട്ടപ്പോൾ മിനേർവ താരം എൻജോകു പന്ത് തട്ടി വലയിലേക്ക് ഇട്ട് മിനേർവയുടെ ജയം ഉറപ്പിച്ചു. സീസണിലെ മിനേർവയുടെ രണ്ടാം ജയം മാത്രമാണിത്. ആറു മത്സരങ്ങളിൽ എട്ടു പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ മിനേർവ.

കളിച്ച അഞ്ചു മത്സരങ്ങളിൽ നാലും തോറ്റ ആരോസ് ആകട്ടെ ലീഗിൽ ഇപ്പോഴും അവസാന സ്ഥാനത്താണ്.

Exit mobile version