20220821 141259

U20 ലോകകപ്പ്, ബ്രസീൽ വനിതകൾ സെമി ഫൈനലിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ ബ്രസീൽ സെമി ഫൈനലിൽ. ഇന്ന് പുലർച്ചെ നടന്ന ക്വാർട്ടർ ഫൈനലിൽ കൊളംബിയയെ പരാജയപ്പെടുത്തി ആണ് കാനറികൾ സെമിയിലേക്ക് മുന്നേറിയത്. ഏക ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. 26ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ബ്രസീലിന്റെ ഗോൾ. ഡോ സാന്റോസ് ഡി ലിമ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ സ്പെയിൻ മെക്സിക്കോയെ പരാജയപ്പെടുത്തി സെമിയിലേക്ക് കടന്നു. 1-0 എന്ന സ്കോറിന് തന്നെ ആയിരുന്നു സ്പെയിനിന്റേയും വിജയം. ഗബാരോ ആണ് സ്പെയിനായി ഗോൾ നേടിയത്‌.

കോസ്റ്റാറിക്കയിൽ നാളെ നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ നൈജീരിയ നെതർലാന്റ്സിനെയും ജപ്പാൻ ഫ്രാൻസിനെയും നേരിടും.

Exit mobile version