പി എസ് ജിയിൽ കളിക്കുന്ന ആദ്യ ചൈനീസ് താരമായി വാങ് ഷുവാങ്

പി എസ് ജിയിൽ കളിക്കുന്ന ആദ്യ താരമായി മാറി വ്ഹൈനീസ് യുവതാരം വാങ് ഷുവാങ്. പി എസ് ജിയുടെ വനിതാ ടീമാണ് ചൈനയിൽ ലേഡി മെസ്സി എന്നറൊയപ്പെടുന്ന വാങ് ഷുവാങിനെ സൈൻ ചെയ്തത്. നാലു വർഷത്തെ കരാറിലാണ് താരം പി എസ് ജിയിലേക്ക് എത്തുന്നത്. ഇന്നലെ ചൈനയിൽ നടന്ന ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിന് ശേഷമാണ് പി എസ് ജി സൈനിംഗ് പൂർത്തിയാക്കിയത്.

ചൈനക്കായി 80ൽ അധികം മത്സരങ്ങൾ ഈ 23കാരി കളിച്ചിറട്ടുണ്ട്. അമേരിക്കൻ വനിതാ ടീമിന്റെ 104 മത്സരങ്ങളുടെ അപരാജിത കുതിപ്പ് അവസാനിച്ചത് വാങ് ഷുവാങ്ങിന്റെ ഗോളിൽ ആയിരുന്നു. ചൈനക്കായി 19 ഗോളുകൾ താര നേടിയിട്ടുണ്ട്. വുഹാം ലേഡീസ് ക്ലബിനായായിരുന്നു ഇതുവരെ താരം കളിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version