അമേരിക്കൻ സൂപ്പർതാരം അലക്സ് മോർഗൻ സ്പർസ് വിട്ടു

വനിതാ ഫുട്ബോളിലെ സൂപ്പർ സ്റ്റാർ അലക്സ് മോർഗൻ ഇംഗ്ലീഷ് ക്ലബായ ടോട്ടനം വിട്ടു. അമേരിക്കൻ ലീഗിൽ നിന്ന് ലോൺ കരാറിൽ എത്തിയ മോർഗന്റെ ലോൺ കരാർ അവസാനിച്ചതോടെയാണ് താരം ക്ലബ് വിട്ടത്. ഇംഗ്ലണ്ടിലെ വനിതാ ലീഗ് ക്രിസ്മസ് ഇടവേളയ്ക്ക് പിരിഞ്ഞിരിക്കുകയാ‌ണ്. തന്റെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഫിറ്റ്നെസ് വീണ്ടെടുക്കാൻ വേണ്ടി ആയിരുന്നു മോർഗൻ ഇംഗ്ലണ്ടിലേക്ക് എത്തിയത്.

സ്പർസിനായി അഞ്ചു മത്സരങ്ങൾ ആണ് മോർഗൻ കളിച്ചത്. ഇതിൽ നിന്നായി രണ്ടു ഗോളുകൾ നേടാൻ താരത്തിനായി. സ്പർസിനോട് നന്ദി അറിയിച്ച മോർഗൻ ഇനി തന്റെ ക്ലബായ ഒർലാണ്ടോ സിറ്റിക്ക് ഒപ്പം ചേരും. അമേരിക്കയ്ക്ക് ഒപ്പം തുടർച്ചയായി രണ്ട് ലോകകപ്പ് നേടിയ താരമാണ് മോർഗൻ. അമേരിക്കയ്ക്ക് വേണ്ടി 169 മത്സരങ്ങൾ കളിച്ച മോർഗാൻ നൂറിൽ അധികം ഗോൾ നേടിയിട്ടുണ്ട്.

Exit mobile version