വനിതാ ലോകകപ്പ്; ക്രിസ്റ്റ്യാനേ ഹാട്രിക്കിൽ ബ്രസീൽ തുടങ്ങി

ഫ്രാൻസിൽ നടക്കു‌ന്ന വനിതാ ലോകകപ്പിൽ ബ്രസീലിന് തകർപ്പൻ തുടക്കം. ഇന്ന് ജമൈക്കയെ ആണ് ഏകപക്ഷീയമായ പോരിൽ ബ്രസീൽ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ബ്രസീലിനായി ഹാട്രിക്കുമായി ക്രിസ്റ്റ്യാനേ ആണ് തിളങ്ങിയത്. സീനിയർ താരമായ ക്രിസ്റ്റ്യാനേയ്ക്ക് മുന്നിൽ ജമൈക്ക തരിപ്പണമാവുകയായിരുന്നു.

ജമൈക്കൻ കീപ്പറുടെ പ്രകടനമില്ലയിരുന്നു എങ്കിൽ ബ്രസീൽ ഇന്ന് വൻ സ്കോറിന് തന്നെ വിജയിച്ചേനെ. ബ്രസീലിന്റെ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം അസിസ്റ്റ് ചെയ്തത് ആൻഡ്രെസ ആൽവേസ് ആയിരുന്നു. ഇനി 13ആം തീയതി ഓസ്ട്രേലിയയുമാണ് ബ്രസീലിന്റെ അടുത്ത മത്സരം.

Exit mobile version