ഗ്രൂപ്പ് ഡിയിലെ വിജയിയെ നാളെ അറിയാം

സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ തീപാറും പോരാട്ടം. ഗ്രൂപ്പ് ഡിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ജാര്‍ഖണ്ഡും ഡല്‍ഹിയും ഗോവയും ഇറങ്ങും. നാളെ രാവിലെ 9.30 ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ജാര്‍ഖണ്ഡിനെ നേരിടും. ഉച്ചയ്ക്കുള്ള രണ്ടാം മത്സരത്തില്‍ ഗോവ കര്‍ണാടകയെ നേരിടും. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡി ഗ്രൂപ്പില്‍ ഒരു വിജയവും ഒരു സമനിലയും നേടി 4 പോയിന്റോടെ ഗോവയാണ് ഒന്നാമത്. ഗോള്‍മികവിന്റെ അടിസ്ഥാനത്തിലാണ് ഗോവ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിക്കും നാല് പോയിന്റാണ്. മൂന്ന് പോയിന്റ് നേടി ജാര്‍ഖണ്ഡാണ് മൂന്നാമത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ കര്‍ണാടക നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ വലിയ ഗോള്‍ ശരാശരിയോടു കൂടി ജയിക്കാനാകും മൂന്ന് ടീമുകളും ലക്ഷ്യമിടുന്നത്.

Exit mobile version