Picsart 22 12 03 16 14 39 285

VAR മോണിറ്റർ തകർത്ത് ദേഷ്യം തീർത്ത് ഉറുഗ്വേ താരം കവാനി

ഇന്നലെ ഉറുഗ്വേ ലോകകപ്പിൽ നിന്ന് പുറത്ത് പോയ സങ്കടവും ദേഷ്യൻ ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനി തീർത്തത് വാർ മോണിറ്ററിനു മേൽ. ഇന്നലെ മത്സരം കഴിഞ്ഞു ഡ്രസിംഗ് റൂമിലേക്ക് പോകും വഴി വാർ മോണിറ്റർ തകർത്താണ് കവാനി കളം വിട്ടത്. കവാൻ വാർ മോണിറ്റർ തള്ളി താഴെ ഇടുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ആരാധകർ മൊബൈലിൽ പകർത്തിയ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.

https://twitter.com/FeFeTheOriginal/status/1598745961597005824?s=19

ഇന്നലെ ഉറുഗ്വേ താരങ്ങളും റഫറിയും തമ്മിൽ നിരന്തരം സംഘർഷങ്ങൾ ഉണ്ടായുരുന്നു‌. പല വിധികളും ഉറുഗ്വേക്ക് എതിരും ആയിരുന്നു. രണ്ട് വലിയ പെനാൾട്ടി അപ്പീലും റഫറി നിഷേധിച്ചിരുന്നു‌. ഇതിന്റെയെല്ലാം രോഷമാണ് കവാനി വാർ മോണിറ്ററിൽ തീർത്തത്. കവാനിക്ക് എതിരെ വലിയ നടപടികൾ ഫിഫയിൽ നിന്ന് ഉണ്ടാകും.

ഇന്നലെ ഘാനയെ തോൽപ്പിച്ചു എങ്കിലും കൊറിയ പോർച്ചുഗലിനെ മറ്റൊരു മത്സരത്തിൽ തോൽപ്പിച്ചതിനാൽ ഉറുഗ്വേ ലോകകപ്പിന് പുറത്ത് പോവുക ആയിരുന്നു.

Exit mobile version