Picsart 24 08 13 17 06 38 639

വാൻ ബിസാകയുടെ സൈനിംഗ് വെസ്റ്റ് ഹാം ഔദ്യോഗികമായി പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയെ വെസ്റ്റ് ഹാം സ്വന്തമാക്കി. താരത്തെ 15 മില്യൺ നൽകിയാണ് വെസ്റ്റ് ഹാം സ്വന്തമാക്കുന്നത്. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. 7 വർഷത്തെ കരാർ വാൻ ബിസാക വെസ്റ്റ് ഹാമിൽ ഒപ്പുവെച്ചു.

താരത്തിന് ഒരു വർഷത്തെ കരാർ കൂടെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കി ഉണ്ടായിരുന്നത്.
25 കാരനായ വാൻ-ബിസാക്ക, 2019 ൽ ക്രിസ്റ്റൽ പാലസിൽ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഡിഫൻഡർ എന്ന നിലയിൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കായാണ് വാൻ ബിസാകയെ കണക്കാക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയ്ക്ക് പകരം ബയേൺ താരമായ മസ്റോയിയെ സ്വന്തമാക്കും.

Exit mobile version