Picsart 24 08 13 19 14 34 093

ലൂയിസ് ഡിയസുമായി കരാർ ധാരണയിൽ എത്തിയിട്ടില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി ലിവർപൂൾ താരം ലൂയിസ് ഡിയസിനെ സ്വന്തമാക്കുന്നു എന്നുള്ള വാർത്തകൾ ശരിയല്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അത്തരം വാർത്തകൾ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിക്കുന്നു എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. ഡിയസും മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ എത്തി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഡിയസ് ലിവർപൂൾ വിടും എന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല ബാഴ്സലോണയും താരത്തെ സ്വന്തമാക്കാനായി ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2022ൽ ലിവർപൂളിൽ എത്തിയ ഡിയസ് അവരുടെ പ്രധാന താരമാണ്.

ഈ സീസണിൽ ഇതുവരെ ആരെയും സൈൻ ചെയ്യാത്ത ലിവർപൂളിന് ഡിയസിനെ പോലെ ഒരു താരത്തെ നഷ്ടമാകുന്നത് ഇപ്പോൾ ചിന്തിക്കാൻ ആകില്ല‌. അവർ ഇപ്പോൾ സ്ക്വാഡ് മെച്ചപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്.

Exit mobile version