Picsart 23 09 10 15 39 25 184

വെറാറ്റി ഇനി ഖത്തറിൽ, അൽ അറബിയിൽ കരാർ ഒപ്പുവെക്കും

പാരീസ് സെന്റ് ജെർമെയ്ൻ താരം മാർക്കോ വെറാറ്റി ഖത്തറിലേക്ക്. ഖത്തർ ക്ലബായ അൽ അറബിയാണ് താരത്തെ സ്വന്തനമാക്കുന്നത്‌‌. 45 മില്യൺ പി എസ് ജിക്ക് ട്രാൻസ്ഫർ ഫീ ആയി നൽകും.നാളെ വെററ്റി ദോഹയിൽ എത്തി ട്രാൻസ്ഫർ പൂർത്തിയാക്കും. അവസാന 11 വർഷങ്ങളായി പി എസ് ജിക്ക് ഒപ്പം ഉണ്ടായിരുന്ന താരമാണ് വെറാറ്റി.

.

വെറാറ്റി ഈ പ്രീസീസൺ മുതൽ പി എസ് ജിയുടെ സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നില്ല. താരത്തെ വിൽക്കുക തന്നെയായിരുന്നു തുടക്കം മുതൽ പി എസ് ജിയുടെ ഉദ്ദേശം. അവസാന സീസണുകളിലെ വെറാറ്റിയുടെ പ്രകടനങ്ങളിൽ ക്ലബ് തൃപ്തരായിരുന്നില്ല. താരം വലിയ വേതനവും ക്ലബിൽ വാങ്ങുന്നുണ്ട്.

416 മത്സരങ്ങൾ പി എസ് ജിക്ക് ആയി കളിച്ച വെറാറ്റി 30 കിരീടങ്ങൾ പി എസ് ജിക്ക് ഒപ്പം നേടിയിട്ടുണ്ട്‌. ഇതിൽ 9 ലീഗ് കിരീടങ്ങളും, 6 ഫ്രഞ്ച് കപ്പും, 6 ഫ്രഞ്ച് സൂപ്പർ കപ്പും ഉൾപ്പെടുന്നു.

Exit mobile version