Picsart 23 09 10 15 58 31 923

ഇന്ത്യക്ക് മികച്ച തുടക്കം, ഷഹീൻ അഫ്രീദിയെ നിലംതൊടീക്കാതെ ശുഭ്മാൻ ഗിൽ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് മികച്ച തുടക്കം. 13 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമില്ലാതെ 96 റൺസിൽ നിൽക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് കരുത്തായത്‌. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിൽ നേരിട്ടു. 37 പന്തിൽ നിന്ന് 50 റൺസ് ഗിൽ അടിച്ചു. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറി. 10 ബൗണ്ടറികൾ ആണ് ഗിൽ ഇതിനകം നേടിയത്‌.

മറുവശത്ത് രോഹിത് ശർമ്മ 41 പന്തിൽ 44 റൺസും നേടി. രോഹിത് കരുതലോടെയാണ് കളിച്ചത്. ഷഹീന് എതിരെ നേടിയ ഒരു സിക്സ് ഉൾപ്പെടെ 3 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന്റെ ഒരു ഓവറിൽ 19 റൺസ് ക്യാപ്റ്റനും ഗില്ലും ചേർന്ന് അടിച്ചു.

Exit mobile version