Picsart 23 02 01 20 51 33 503

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ അക്സൽ ടുവൻസെബെ ഇനി സ്റ്റോക് സിറ്റിയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ അക്സൽ ടുവൻസെബെ സീസൺ അവസാനം വരെ സ്റ്റോക്ക് സിറ്റിയിൽ കളിക്കും. ട്രാൻസ്ഫർ ഡെഡ്‌ലൈൻ-ഡേയിൽ ആണ് താരം ലോൺ നീക്കം പൂർത്തിയാക്കിയത്‌. 25 വയസ്സുള്ള സെന്റർ ബാക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നിർഭാഗ്യവശാൽ സമീപ വർഷങ്ങളിൽ തുടർച്ചയായ പരിക്കുകളുമായി കഷ്ടപ്പെട്ടത് കാരണം യുണൈറ്റഡ് മാച്ച് സ്ക്വാഡിൽ സ്ഥിരമായി ഉൾപ്പെടാൻ ആയില്ല. എറിക് ടെൻ ഹാഗിന് കീഴിൽ അദ്ദേഹം ഒരു മത്സരം പോലും കളിച്ചിട്ടില്ല. മുമ്പ് ആസ്റ്റൺ വില്ലയിലും നാപ്പോളിയിലും ലോണിൽ ടുവൻസെബെ കളിച്ചിട്ടുണ്ട്.

Exit mobile version