Picsart 24 08 31 07 40 42 396

മാഞ്ചസ്റ്ററിനോട് വിട, സാഞ്ചോ ഇനി ചെൽസിയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഫോർവേഡ് ആയ ജേഡൻ സാഞ്ചോയെ അവസാന നിമിഷം വിറ്റു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ ചെൽസി ആണ് സാാഞ്ചോയെ സ്വന്തമാക്കിയത്. ഒരു വർഷത്തെ ലോണിൽ ആണ് സൈനിംഗ്. അത് കഴിഞ്ഞ് 25 മില്യൺ നൽകി ചെൽസി സാഞ്ചോയെ വാങ്ങേണ്ടതുമുണ്ട്.

യുവന്റസും സാഞ്ചോയ്ക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു എന്നാൽ യുണൈറ്റഡ് പറയുന്ന ഡിമാൻഡുകൾ അംഗീകരിക്കാൻ ആകില്ല എന്ന് പറഞ്ഞ് യുവന്റസ് ചർച്ചയിൽ നിന്ന് പിന്മാറി. ടെൻ ഹാഗും സാഞ്ചോയും തമ്മിൽ ഒത്തുതീർപ്പ് ആയെങ്കിലും സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും സാഞ്ചോ യുണൈറ്റഡ് സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല. ഇത് ക്ലബിന്റെ നയം വ്യക്തമാക്കിയിരുന്നു.

മുമ്പ് 100 മില്യൺ അടുത്തു തുകയ്ക്ക് ആയിരുന്നു ഡോർട്മുണ്ടിൽ നിന്ന് യുണൈറ്റഡ് സാഞ്ചോയെ സൈൻ ചെയ്തത്. ചെൽസിയിലൂടെ തന്റെ കരിയർ നേരെ ആക്കാനാകും സാഞ്ചോ ശ്രമിക്കുക.

Exit mobile version