Picsart 24 07 18 14 49 00 150

സ്പാനിഷ് ഡിഫൻഡർ റോബിൻ ലെ നോർമൻഡിനെ അത്ലറ്റിക്കോ മാഡ്രിഡ് സൈൻ ചെയ്യുന്നു

സ്പാനിഷ് ഡിഫൻഡർ റോബിൻ ലെ നോർമൻഡിനെ സൈൻ ചെയ്യാൻ അത്ലറ്റിക്കോ മാഡ്രിഡ്. ഇതിനായി റയൽ സോസിഡാഡുമായി അത്ലറ്റിക്കോ പൂർണ്ണ ധാരണയിൽ എത്തിയിട്ടുണ്ട്. ഏകദേശം 30 മില്യൺ യൂറോയുടെ (32 മില്യൺ ഡോളർ) ഇടപാടിൽ ആണ് ഡിഫൻഡർ റോബിൻ ലെ നോർമൻഡിനെ സ്വന്തമാക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ഒരുങ്ങുന്നത്.

സ്പെയിനൊപ്പം യൂറോ 2024 ൽ മികച്ച പ്രകടനം നടത്തിയ താരമാണ് നോർമൻഡ്. താരവുമായി യൂറോ കപ്പിന് മുമ്പ് തന്നെ സിമിയോണിയുടെ ടീം ധാരണയിൽ എത്തിയിരുന്നു.

ഫ്രഞ്ച് വംശജനായ ലെ നോർമണ്ട് (27) തൻ്റെ കരിയറിൽ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. ചാമ്പ്യൻസ് ലീഗിലെ ഏഴ് മത്സരങ്ങൾ ഉൾപ്പെടെ കഴിഞ്ഞ സീസണിൽ ആകെ 47 മത്സരങ്ങൾ താരം റയൽ സോസിഡാഡിനായി കളിച്ചു. അവസാന അഞ്ചു സീസണായി നോർമൻഡ് സോസിഡാഡിൽ ഉണ്ട്.

Exit mobile version