Picsart 23 08 12 21 05 23 822

ബെഞ്ചമിൻ പവാർഡിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

ബയേണിന്റെ ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. പവാർഡുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ നടത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഹാരി മഗ്വയറിനെ വിൽക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പകരം ഒരു ഡിഫൻഡറെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് യുണൈറ്റഡ് പവാർഡിന് മുന്നിൽ എത്തിയിരിക്കുന്നത്. യുണൈറ്റഡ് ഫ്രഞ്ച് ഡിഫൻഡർ ടൊഡിബോക്കായും ശ്രമം നടത്തുന്നുണ്ട്.

ബയേൺ മ്യൂണിക്ക് ഇതുവരെ താരത്തെ വിൽക്കും എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ക്ലബ് വിടുക തന്നെയാണ് പവാർഡിന്റെ ലക്ഷ്യം. അടുത്ത സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന പവാർഡ് പുതിയ കരാർ ക്ലബിൽ ഒപ്പുവെക്കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ ആണ് ബെഞ്ചമിൻ ആഗ്രഹിക്കുന്നത്.

തുടർച്ചയായി നാലാം ബുണ്ടസ്‌ലിഗ കിരീടം നേടിയ ബെഞ്ചമിന് പവാർഡ് 2018 ലോകകപ്പിനു ശേഷമായിരുന്നു ബയേണിൽ എത്തിയത്. തന്റെ പ്രിയപ്പെട്ട സെന്റർ ബാക്ക് പൊസിഷനിൽ തന്നെ കളിക്കുന്ന ഒരു ക്ലബ്ബിലേക്ക് പോകാൻ ആണ് താരം ആഗ്രഹിക്കുന്നത്. ബാഴ്‌സലോണയും ഇന്റർ മിലാനും ഉൾപ്പെടെയുള്ള ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നു‌.

Exit mobile version