മിലാൻ താരത്തെ ലോണിൽ സ്വന്തമാക്കി ബ്രസീലിയൻ ക്ലബ്

മിലാൻ താരത്തെ ലോണിൽ സ്വന്തമാക്കി ബ്രസീലിയൻ ക്ലബായ പാൽമീയറസ്. മിലൻറെ പരാഗ്വെക്കാരനായ പ്രതിരോധ താരം ഗുസ്താവോ ഗോമെസിനെയാണ് സാവോ പൗലോയിലേക്കെത്തിച്ചത്. മറ്റു ഇറ്റാലിയൻ ക്ലബ്ബുകളിൽ നിന്നും താരത്തിനായി ഓഫറുകൾ വന്നെങ്കിലും ബ്രസീലിയൻ ടീം മറ്റുള്ളവരെക്കാൾ മികച്ച ഓഫർ നൽകുകയായിരുന്നു. അർജന്റീനയിൽ നിന്നുമാണ് ഇറ്റലിയിലേക്ക് ഗുസ്താവോ എത്തുന്നത്.

ഇരുപത്തിയഞ്ചുകാരനായ താരം രണ്ടു വർഷത്തെ മിലാൻ വാസത്തിനു ശേഷമാണ് സൗത്ത് അമേരിക്കയിലേക്ക് തിരിച്ചു പോകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version