Picsart 24 07 15 21 42 02 373

സ്പെയിൻ ക്യാപ്റ്റൻ മൊറാട്ട ഇനി എ സി മിലാനിൽ!!

അൽവാരോ മൊറാട്ട ഇനി എ സി മിലാനിൽ. ഇന്നലെ യൂറോ കപ്പ് കിരീടം നേടിയതിനു പിന്നാലെ തന്നെ തന്റെ ഭാവി താരം തീരുമാനിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡ് താരവുമായി എ സി മിലാൻ കരാർ ധാരണയിൽ എത്തി കഴിഞ്ഞു. 13 മില്യൺ റിലീസ് ക്ലോസ് നൽകിയാകും മിലാൻ താരത്തെ സൈൻ ചെയ്യുന്നത്. താരം നാലു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെക്കും.

മൊറാട്ട അടുത്ത ദിവസം തന്നെ മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. അതു കഴിഞ്ഞ് ആകും താരം അവധിക്ക് പോവുക. അതിനു ശേഷം ഓഗസ്റ്റിൽ ടീമിനൊപ്പം ചേർന്ന് പ്രവർത്തനം ആരംഭിക്കും.

റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ചെൽസി, യുവന്റസ് എന്നീ വലിയ ക്ലബുകൾക്ക് ആയി മൊറാറ്റ മുമ്പ് കളിച്ചിട്ടുണ്ട്.

Exit mobile version