Picsart 23 06 28 22 53 19 640

മെൻഡിയും സൗദിയിൽ എത്തി!! ഇനി അൽ അഹ്ലി താരം

ചെൽസിയുടെ ഷോട്ട്-സ്റ്റോപ്പർ എഡ്വാർഡ് മെൻഡിയും സൗദിയിൽ എത്തി. സൗദി ക്ലബായ അൽ അഹ്ലി ആണ് മെൻഡിയെ സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 2026വരെയുള്ള കരാർ മെൻഡി അൽ അഹ്ലിയിൽ ഒപ്പുവെച്ചു കഴിഞ്ഞു. 17 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ ആയി ചെൽസിക്ക് ലഭിക്കും. 12 മില്യണോളം ആണ് മെൻഡിക്ക് ലഭിക്കാൻ പോകുന്ന വാർഷിക വേതനം.

ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിനോട് വിടപറയും എന്ന് മെൻഡി നേരത്തെ തന്നെ പറഞ്ഞിരുന്നു. പുതിയ മാനേജറായ പോചടീനോയും മെൻഡിയെ നിലനിർത്താൻ ആഗ്രഹിച്ചിരുന്നില്ല. 31കാരനായ താരം 2020ൽ ആണ് ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗും എഫ് എ കപ്പും യുവേഫ സൂപ്പർ കപ്പും താരം നേടി‌. സെനഗൽ ദേശീയ ടീമിനായി മുപ്പതോളം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Exit mobile version