ബാഴ്സയുടെ യുവ ഡിഫൻഡർ ഇനി ഡോർട്ട്മുണ്ടിൽ

ബാഴ്‌സലോണയുടെ യുവ ഡിഫൻഡർ മതേയു മൊറേ ഇനി ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ. ബാഴ്സയുമായുള്ള കരാർ അവസാനിച്ച താരത്തെ ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ജർമ്മൻ ടീം സ്വന്തമാക്കിയത്.

19 വയസുകാരനായ താരം റൈറ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. 2018-2019 സീസൺ പൂർണ്ണമായും പരിക്ക് കാരണം കളിക്കാതിരുന്ന താരം പക്ഷെ അടുത്ത സീസൺ മുൻപേ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. താരവുമായി പുതിയ കരാറിനായി ബാഴ്സ ശ്രമിച്ചെങ്കിലും കൂടുതൽ കളി സമയം തേടി താരം ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു. യുവ താരങ്ങൾക്ക് ഡോർട്ട്മുണ്ട് നൽകുന്ന പരിഗണനയും താരത്തെ ക്ലബ്ബ് തീരുമാനിക്കാൻ സ്വാധീനിച്ചു.

Exit mobile version