ഹൂലിയൻ ആൽവരസ്

ഹൂലിയൻ ആൽവരസിനായി പി എസ് ജി ഓഫർ സമർപ്പിച്ചു

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഹൂലിയൻ ആൽവരസ് ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കവെ താരത്തെ സ്വന്തമാക്കാനായി പി എസ് ജി ഓഫർ സമർപ്പിച്ചു. പി എസ് ജിയും അത്ലറ്റിക്കോ മാഡ്രിഡും ആണ് ആൽവരസിനായി രംഗത്ത് ഉള്ളത്. പി എസ് ജി ആണ് അത്ലറ്റിക്കോയെക്കാൾ വലിയ ട്രാൻസ്ഫർ ഫീയും വേതനവും വാഗ്ദാനം ചെയ്യുന്നത്.

ആൽവരസിനെ ക്ലബിൽ നിലനിർത്താൻ തന്നെയാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ അവസരങ്ങൾ കുറവായതിനാൽ ആൽവരസ് ക്ലബ് വിടുന്നത് പരിഗണിക്കുന്നുണ്ട്. വലിയ ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കാൻ സിറ്റി തയ്യാറായേക്കും. ഹാളണ്ടിന് പിറകിൽ ആണ് ആൽവരസിന്റെ സ്ഥാനം എന്നതിനാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അത്ര സന്തോഷവാനല്ല‌. തന്റെ കഴിവിനൊത്ത് താൻ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്ന് ആൽവരസ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ സീസണിൽ 30 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ നേടിയിരുന്നു. ഈ കഴിഞ്ഞ സീസണിൽ അത് 36 മത്സരങ്ങളിൽ നിന്ന് 11 ഗോളും 9 അസിസ്റ്റും നേടി.

Exit mobile version