Picsart 23 01 31 08 07 14 528

സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോ ഇനി ബുണ്ടസ് ലീഗയിൽ അത്ഭുതങ്ങൾ കാണിക്കുന്ന യൂണിയൻ ബെർലിനൊപ്പം

സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോയെ ജർമ്മൻ ക്ലബായ യൂണിയൻ ബെർലിൻ സ്വന്തമാക്കുന്നു. റയൽ മാഡ്രിഡിനായി 350-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഇസ്കോ ഡിസംബറിൽ സെവിയ്യ വിട്ടതിന് ശേഷം ഒരു ഫ്രീ ഏജന്റായി തുടരുക ആയിരുന്നു. ഇസ്കൊയ്ക്ക് മുന്നിൽ ജനുവരിയിൽ നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ടായിരുന്നു. അവസാനം ജർമ്മൻ ലീഗിൽ അത്ഭുതങ്ങൾ കാണിക്കുന്ന യൂണിയൻ ബെർലിന്റെ ഓഫർ താരം സ്വീകരിക്കുക ആയിരുന്നു.

ഇപ്പോൾ ലീഗിൽ ബയേണെക്കാൾ ഒരു പോയിന്റ് മാത്രം പിറകിൽ ഉള്ള യൂണിയൻ ബെർലിൻ ബുണ്ടസ് ലീഗ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 18 മാസത്തെ കരാർ ഇസ്കോ ജർമ്മൻ ക്ലബുമായി ഒപ്പുവെക്കും. റയലിൽ ആയിരുന്നപ്പോൾ മൂന്ന് ലാ ലിഗ കിരീടങ്ങളും ഒരു കോപ്പ ഡെൽ റേയും അഞ്ച് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടെ 19 ട്രോഫികൾ താരം നേടിയിട്ടുണ്ട്. 38 തവണ സ്‌പെയിനിന്റെ ജേഴ്സിയും അദ്ദേഹം അണിഞ്ഞു.

Exit mobile version