ഹിഗ്വെയ്ൻ ഇനി മിലാനിൽ

യുവന്റസിന്റെ അർജന്റീനൻ സ്ട്രൈക്കർ ഗോണ്സാലോ ഹിഗ്വെയ്ൻ ഇനി മിലാനിൽ. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരം സാൻ സിറോയിലേക്ക് മാറുന്നത്. അടുത്ത വർഷം താരത്തെ സ്ഥിരമായി വാങ്ങാനുള്ള ഉറപ്പിലാണ് താരം മിലാനിൽ എത്തുന്നത്.

സീരി എ യിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളെയാണ് എ സി മിലാൻ സ്വന്തമാക്കുന്നത്. ഇറ്റലിയിൽ നാപോളിക്കും യുവന്റസിനും വേണ്ടി കളിച്ച താരം മികച്ച ഗോൾ സ്കോറിങ് റെക്കോർഡിന് ഉടമയാണ്.

31 വയസുകാരനായ താരം 2007 മുതൽ 2013 വരെ റയൽ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്. 2013 മുതൽ 2016 വരെ താരം നപോളിയിലും കളിച്ചു. 2009 മുതൽ അർജന്റീനൻ ദേശീയ ടീം അംഗമാണ് ഹിഗ്വെയ്ൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version