Picsart 23 07 11 01 37 03 169

ഹാരി മഗ്വയറിന് 50 മില്യൺ വിലയിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിനെ വിൽക്കാനുള്ള ശ്രമം മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരും. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 50 മില്യൺ യൂറോ വിലയിട്ടതായാണ് റിപ്പോർട്ടുകൾ. ഈ തുകയുടെ ഓഫർ വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ തയ്യാറാകും. എന്നാൽ മഗ്വയറിന്റെ ഈ ഫോം വെച്ച് ഏതെങ്കിലും ക്ലബ് ഇത്രയും വലിയ തുക മഗ്വയറിനായി മുടക്കുമോ എന്ന് സംശയമാണ്.

മഗ്വയറിനെ വിൽക്കാൻ സാധിച്ചാൽ യുണൈറ്റഡ് പകരം ഒരു സെന്റർ ബാക്കിനെ ടീമിലേക്ക് എത്തിക്കും. മഗ്വയറിനെ വിൽക്കാൻ ആയില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് ഒരു പുതിയ താരം വരാൻ സാധ്യതയില്ല. മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. ഇതു സംബന്ധിച്ച് ക്ലബും മഗ്വയറും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. താരം അടുത്ത ദിവസങ്ങളിൽ ടെൻ ഹാഗുമായും ചർച്ചകൾ നടത്തും.

കഴിഞ്ഞ സീസണിൽ അപൂർവ്വ മത്സര‌ങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്തിന് ലൂക് ഷോയ്ക്കും പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം.

2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്. ഇപ്പോൾ സ്പർസ് ആണ് മഗ്വയറിനായി രംഗത്തുള്ള ടീം.

Exit mobile version