ഫോസു മെൻസ മാഞ്ചസ്റ്ററിൽ നിന്ന് ജർമ്മനിയിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫോസു മെൻസ ഈ വർഷവും ലോണിൽ പോകും. ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ ആകും ഇത്തവണ ഫോസു മെൻസ കളിക്കുക. ലോൺ അടിസ്ഥാനത്തിലാണ് ഫോസു മെൻസയെ ജർമ്മൻ ക്ലബ് സ്വന്തമാക്കുന്നത് . കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്.

20കാരനായ ഫോസു മെൻസക്ക് വലിയ ഭാവിയുണ്ടെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഇപ്പോൾ തന്നെ താരം ഹോളണ്ട് ദേശീയ ടീമിന്റെ കളിക്കാരനാണ്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിനായി മികച്ച പ്രകടനം തന്നെ താരം കാഴ്ചവെച്ചിരുന്നു. റൈറ്റ്ബാക്കായും ഡിഫൻസീഫ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ് ഫോസു മെൻസ.

12 മത്സരങ്ങളിൽ മാഞ്ചസ്റ്ററിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ലൂയി വാൻഹാലിന്റെ കാലത്തായിരുന്നു ഫോസു മെൻസ തന്റെ മാഞ്ചസ്റ്റർ ഡെബ്യൂട്ട് നടത്തിയത്. ഡച്ചുകാരനായ മെൻസ അയാക്സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. 2014ലാണ് മാഞ്ചസ്റ്ററിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version