അവസാന കിക്കിലെ ഗോളിൽ ബാഴ്സക്ക് തോൽവി

എ സി മിലാനെതിരായ സൗഹൃദ മത്സരത്തിൽ ബാഴ്സലോണക്ക് തോൽവി. ആന്ദ്രെ സിൽവ അവസാന മിനുട്ടിൽ നേടിയ ഗോളിനാണ് ഇറ്റാലിയൻ വമ്പന്മാർ ജയം കണ്ടത്.

മെസ്സി, സുവാരസ്, പികെ, റാകിറ്റിച്, ബുസ്കെറ്റ്സ് , ജോർഡി ആൽബ അടക്കമുള്ള പ്രധാന താരങ്ങളില്ലാതെയാണ് ബാഴ്സലോണ കളിക്ക് ഇറങ്ങിയത്. പക്ഷെ പുതിയ കളിക്കാരായ ആർതർ, മാൽക്കം എന്നിവർ ടീമിൽ ഉണ്ടായിരുന്നു.

മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീളും എന്ന ഘട്ടത്തിലാണ് സിൽവയുടെ ഗോൾ 92 ആം മിനുട്ടിൽ പിറന്നത്. മത്സര ഗതിക്ക് എതിരായിരുന്നു ഫലം എങ്കിലും ബാഴ്സക് എതിരെ ജയിക്കാനായത് ഗട്ടൂസോയുടെ ടീമിന് ഗുണം ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version