Picsart 24 08 18 21 04 58 603

ഫകുണ്ടോ പെലിസ്ട്രി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരം ഫകുണ്ടോ പെലിസ്ട്രി ക്ലബ് വിടും. താരത്തെ ഗ്രീക്ക് ക്ലബായ പനാതനൈകോസ് സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. ലോണിൽ ആയിരിക്കില്ല മറിച്ച് സ്ഥിര കരാറിൽ ആകും താരം ഇത്തവണ ക്ലബ് വിടുന്നത്. അടുത്ത ആഴ്ചയോടെ ഈ ട്രാൻസ്ഫർ പൂർത്തിയാകും. അവസാന സീസണിൽ ലോണ ഗ്രാനഡയിൽ ആണ് പെലിസ്ട്രി കളിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ പോയപ്പോൾ എല്ലാം നല്ല പ്രകടനം പെലിസ്ട്രി കാഴ്ചവെച്ചിട്ടുണ്ട്. മാത്രമല്ല താരം ഉറുഗ്വേ ദേശീയ ടീമിനായും നല്ല പ്രകടനങ്ങൾ ആണ് കാഴ്ചവെക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതുവരെ കഴിവ് തെളിയിക്കാൻ മാത്രം അവസരം കിട്ടിയിട്ടില്ല. നാലു വർഷം മുമ്പ് 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌.

Exit mobile version