20220816 010052

ചെൽസിയുടെ എമേഴ്സണായി വെസ്റ്റ് ഹാം രംഗത്ത്

ചെൽസിയുടെ ഫുൾബാക്കായ എമേഴ്സൺ പൽമെരിക്കായി വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത്. വെസ്റ്റ് ഹാം യുണൈറ്റഡ് 13 മില്യൺ യൂറോയുടെ ബിഡ് എമേഴ്സണായി സമർപ്പിച്ചതായാണ് വാർത്തകൾ. എമേഴ്സണെ സ്വന്തമാക്കാൻ ചില ഇറ്റാലിയ ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും ലോണിൽ താരത്തെ വിട്ടു നൽകാൻ തയ്യാറല്ല എന്ന് ചെൽസി പറഞ്ഞിരുന്നു. താരത്തെ വിൽക്കാൻ തന്നെയാണ് ചെൽസിയുടെ ഉദ്ദേശം.

28കാരനായ താരം ചെൽസിയിൽ അവസരം കിട്ടാതെ നിൽക്കുകയാണ് ഇപ്പോൾ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ചെൽസിയുടെ മാച്ച് സ്ക്വാഡിൽ എമേഴ്സൺ ഉണ്ടായിരുന്നില്ല. 2018ൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ താരം ലിയോണിൽ ലോണിൽ കളിക്കുകയായിരുന്നു.

Exit mobile version