20220816 093845

ഫിഫയുടെ വിലക്ക് ആദ്യം ബാധിക്കുക ഗോകുലം കേരളയെ, ഏഷ്യൻ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കാൻ കഴിയില്ല

ഫിഫ ഇന്ത്യയെ വിലക്കിയത് നമ്മുടെ രാജ്യത്തെ ഫുട്ബോൾ ലോകത്തിന് ആകെ തിരിച്ചടിയാണ്. എങ്കിലും ഇത് ആദ്യ ബാധിക്കുക ഗോകുലം കേരള ക്ലബിനെ ആകും. ഗോകുലം കേരളയ്ക്ക് ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആകില്ല‌. അവർ ഇന്നലെ ആയിരുന്നു ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഉസ്ബെകിസ്താനിലേക്ക് യാത്ര തിരിച്ചത്. ഇനി ഗോകുലത്തിന്റെ വനിതാ ടീം ടൂർണമെന്റ് കളിക്കാൻ ആകാതെ നിരാശയോടെ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.

ഇത്തവണ മികച്ച രീതിയിൽ ഒരുങ്ങി കൊണ്ടായിരുന്നു ഗോകുലം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയത്‌. അവർ വലിയ വിദേശ സൈനിംഗുകളും നടത്തിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ആകാത്തത് ഗോകുലത്തിന് വലിയ നിരാശ നൽകുന്നതിന് ഒപ്പം കടുത്ത സാമ്പത്തിക നഷ്ടവും നൽകും. വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ് മാത്രമല്ല വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യൻ ക്ലബുകൾക്ക് എ എഫ് സി കപ്പ്, എ എഫ് സി ചാമ്പ്യൻസ് ലീഗ് എന്നിവയൊന്നും കളിക്കാൻ ആകില്ല. എ ടി കെ മോഹൻ ബഗാൻ ഇതോടെ എ എഫ് സി കപ്പിൽ നിന്ന് പുറത്താകും.

Story Highlight: Gokulam Kerala can’t participate in AFC Women Club Championship

Exit mobile version