Picsart 25 01 30 06 01 30 949

ആസ്റ്റൺ വില്ലയുടെ ജോൺ ഡുറാൻ അൽ നസറിലേക്ക്

ആസ്റ്റൺ വില്ലയുടെ കൊളംബിയൻ മുന്നേറ്റനിര താരം ജോൺ ഡുറാൻ അൽ നസറിലേക്ക്. വെറും 21 കാരനായ താരത്തെ 77 മില്യൺ അധികം യൂറോ നൽകിയാണ് സൗദി ക്ലബ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നാളെ ലണ്ടനിൽ താരത്തിന് ആയി മെഡിക്കൽ നടത്തിയ ശേഷം താരം സൗദി ക്ലബും ആയി കരാറിൽ ഒപ്പിടും എന്നാണ് റിപ്പോർട്ട്. അഞ്ചര വർഷത്തെ ദീർഘകാല കരാറിൽ ആണ് താരം സൗദി ക്ലബ്ബിൽ പോവുക.

ഈ സീസണിൽ അതുഗ്രൻ ഷോട്ടുകൾ കൊണ്ടു ഉഗ്രൻ ഗോളുകൾ നേടി ശ്രദ്ധേയമായ താരം പകരക്കാരനായി ഇറങ്ങി നിരവധി ഗോളുകൾ ആണ് നേടിയത്. എന്നാൽ ടീമിൽ ഒലി വാറ്റ്കിൻസ് ഉള്ളതിനാൽ ബെഞ്ചിലെ സ്ഥാനത്തിൽ താരം അതൃപ്തൻ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പകരക്കാരൻ ആയിരുന്ന ഡുറാനെ എമറെ കളിക്കാനും ഇറക്കിയിരുന്നില്ല. ഡുറാൻ ക്ലബ് വിടുന്നതോടെ വാറ്റ്കിൻസിനെ വില്ല വിൽക്കില്ല എന്നുറപ്പായി, നേരത്തെ ഇംഗ്ലീഷ് താരത്തിന് ആയി ആഴ്‌സണൽ രംഗത്ത് വന്നിരുന്നു.

Exit mobile version