Picsart 24 12 11 19 34 12 564

പരാഗ്വയൻ വണ്ടർകിഡ് ഡീഗോ ലിയോണിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് 17 കാരനായ പരാഗ്വേയൻ വിംഗ് ബാക്ക് ഡീഗോ ലിയോണിനെ സ്വന്തമാക്കാൻ സാധ്യത. 3.1 മില്യൺ പൗണ്ടിന് താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ യുണൈറ്റഡ് നടത്തുന്നുണ്ട്. പരാഗ്വേ ക്ലബ് സെറോ പോർട്ടെനോയുൽ ആണ് താരം കളിക്കുന്നത്. പരാഗ്വേയുടെ ആഭ്യന്തര ലീഗിലെ പ്രകടനത്തിലൂടെ ശ്രദ്ധ ആകർഷിച്ച ഈ കൗമാരക്കാരൻ, മാനേജർ റൂബൻ അമോറിമിന് കീഴിൽ യുണൈറ്റഡിൻ്റെ ലെഫ്റ്റ് വിങ് ബാക്ക് പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരമാകുന്നത്.

ലെഫ്റ്റ് ബാക്കായും വിങ്ങറായും കളിക്കുന്ന ലിയോൺ സെറോ പോർട്ടേനോയ്‌ക്കായി 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് തവണ അവർക്കായി സ്‌കോർ ചെയ്തു. യുണൈറ്റഡ് സ്കൗട്ടുകൾ അദ്ദേഹത്തിൻ്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ലെഫ്റ്റ്-ബാക്ക് പൊസിഷനിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും സ്ഥിരം ഒരു താരമില്ലാതെ കഷ്ടപ്പെടുകയാണ്‌. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ തിരിച്ചെത്തിയ ടൈറൽ മലേഷ്യ രണ്ട് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോഴും പൂർണ്ണ ഫിറ്റ്നസിൽ താരം എത്തിയിട്ടില്ല. ലൂക്ക് ഷാ ഇപ്പോഴും പരിക്കേറ്റ് പുറത്താണ്.

Exit mobile version