20220819 022626

കസെമിറോക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ സമർപ്പിച്ചു, ഇന്ന് ട്രാൻസ്ഫർ പൂർത്തിയാക്കാൻ ശ്രമം | Exclusive Report

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ട്രാൻസ്ഫർ പൂർത്തിയാക്കാൻ ശ്രമിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് കസെമിറോക്ക് മുന്നിൽ ഓഫർ സമർപ്പിച്ചു. താരത്തിന്റെ വേതനം വലിയ രീതിയിൽ ഉയർത്തികൊണ്ടുള്ള കരാർ ആണ് യുണൈറ്റഡ് സമർപ്പിച്ചത്‌. കസെമിറോയ്ക്ക് നാലു വർഷത്തെ കരാർ നൽകാനും യുണൈറ്റഡ് തയ്യാറായിട്ടുണ്ട്. ഇന്ന് കസെമിറോ അന്തിമ തീരുമാനം എടുക്കും. കസെമിറോ ആഞ്ചലോട്ടിയുമായി ക്ലബ് വിടുന്നതിനെ കുറിച്ച് സംസാരിക്കും. ഇന്ന് ട്രാൻസ്ഫർ പൂർത്തിയാക്കിയാൽ ലിവർപൂളിന് എതിരെ കസെമിറോ കളിക്കും

കസെമിറോ ക്ലബിനോടും സഹതാരങ്ങളോടും ഇതിനകം സംസാരിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ കളിക്കാൻ കസമേറോ ആഗ്രഹിക്കുന്നുമുണ്ട്‌

മധ്യനിരയിൽ ഏറെ യുവതാരങ്ങൾ ഉള്ള റയൽ മാഡ്രിഡ് കസമേറോ ആവശ്യപ്പെടുകയാണെങ്കിൽ താരത്തെ ക്ലബ് വിടാൻ സമ്മതിക്കും. 50 മില്യൺ യൂറോയോളം റയൽ മാഡ്രിഡ് ആവശ്യപ്പെടും എന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. 30കാരനായ കസമെറോ അവസാന ഏഴ് വർഷങ്ങളായി റയൽ മാഡ്രിഡിന് ഒപ്പം ഉണ്ട്. അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 18 കിരീടങ്ങൾ താരം റയലിനൊപ്പം നേടിയിട്ടുണ്ട്.

Exit mobile version