Picsart 23 07 18 10 56 35 956

ഔബമെയാങ്ങും മാഴ്സെയുമായി കരാർ ധാരണ

ചെൽസി സ്ട്രൈക്കർ പിയറി-എമെറിക്ക് ഔബമെയാങ് ഫ്രൻക്ഷ്ഹ് ക്ലബായ മാഴ്സയിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഒളിമ്പിക് മാഴ്സെയുമായി ഔബ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാർ താരത്തിന് ഫ്രാൻസിൽ ലഭിക്കും. ഔബക്ക് സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു.

ഔബക്ക് ആയി അധികം പണം ചിലവഴിക്കാൻ മാഴ്സെ തയ്യാറാകില്ല. ചെൽസി താരത്തെ റിലീസ് ചെയ്യും എന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ചെൽസിക്ക് ഒപ്പം 22 മത്സരങ്ങൾ മാത്രം കളിച്ച ഔബ ആകെ 3 ഗോളുകൾ ആണ് നേടിയത്‌. 34കാരനായ താരം ആകെ ആകെ 10 മത്സരങ്ങൾ ആണ് സ്റ്റാർട്ട് ചെയ്തത്. ചാമ്പ്യൻസ് ലീഗ് ടീമിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെടുകയും ചെയ്തു.

Exit mobile version