Picsart 23 07 27 00 22 21 020

വെറാറ്റി അൽ ഹിലാലിലേക്ക് അടുക്കുന്നു

പാരീസ് സെന്റ് ജെർമെയ്ൻ താരം മാർക്കോ വെറാറ്റിക്കായുള്ള അൽ ഹിലാൽ ക്ലബിന്റെ ശ്രമം വിജയിക്കുന്നു. വെറാറ്റി സൗദി ക്ലബുമായി കരാർ ഒപ്പുവെക്കുന്നതിന് അടുത്താണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

.

വർഷത്തിൽ 25 മില്യൺ യൂറോ അതായത് 220കോടി രൂപയ്ക്ക് മുകളിലാൺ വെറാറ്റിക്കായി അൽ ഹിലാൽ ഓഫർ ചെയ്യുന്ന വേതനം. യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും വെറാറ്റിയെ വിൽക്കാൻ ആയുരുന്നു പി എസ് ജിയുടെ പ്ലാൻ. ഇതാണ് താരവും സൗദി ഓഫർ പരിഗണിക്കാൻ കാരണം.

മിഡ്‌ഫീൽഡർ 11 വർഷമായി പി എസ് ജി ക്ലബ്ബിലുണ്ട്. എങ്കിലും അവസാന സീസണുകളിലെ വെറാറ്റിയുടെ പ്രകടനങ്ങളിൽ ക്ലബ് തൃപ്തരായിരുന്നില്ല. താരം വലിയ വേതനവും ക്ലബിൽ വാങ്ങുന്നുണ്ട്. വെറാറ്റിയെ പോലെ വലിയ വേതനം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കാൻ ആണ് പി എസ് ജി ശ്രമിക്കുന്നത്.

വെറാറ്റിയുടെ ഫിറ്റ്നസും വലിയ പ്രശ്നമായിരുന്നു. താരം സമീപകാലത്ത് ഓവർവൈറ്റ് ആയത് വലിയ രീതിയിൽ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. കളത്തിന് പുറത്ത് അച്ചടക്കമില്ലാത്ത രീതിയിൽ ഉള്ള വെരട്ടിയുടെ പ്രവർത്തനങ്ങളും ക്ലബിന് തലവേദന ആകുന്നുണ്ട്. മുമ്പ് ആരാധകരുടെ പ്രിയ താരമായിരുന്ന വെറാട്ടി പക്ഷെ ഇപ്പോൾ ആരാധകരിൽ നിന്നും അകന്നു. വെറാറ്റിയുടെ ട്രാൻസ്ഫർ അൽ ഹിലാൽ ഉടൻ പൂർത്തിയാക്കും. അൽ ഹിലാൽ ഇതിനകം നെവസ്, കൗലിബലി, മാൽകോം, മിലിങ്കോവിച് എന്നിവരെ സ്വന്തമാക്കിയിട്ടുണ്ട്.

Exit mobile version