Picsart 23 07 27 01 02 44 637

അൽ ഹിലാലും ആയി സംസാരിക്കാൻ വിസമ്മതിച്ചു എംബപ്പെ, സൗദിയിലേക്ക് ഇല്ലെന്നു സൂചന

തനിക്ക് വേണ്ടി ലോക റെക്കോർഡ് ഓഫറും ആയി മുന്നോട്ട് വന്ന സൗദി ക്ലബ് അൽ ഹിലാൽ ക്ലബ് പ്രതിനിധികളും ആയി സംസാരിക്കാൻ വിസമ്മതിച്ചു കിലിയൻ എംബപ്പെ. നേരത്തെ അൽ ഹിലാലിന്റെ ഓഫർ പി.എസ്.ജി അംഗീകരിച്ചത് ആയി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഒരു വർഷത്തേക്ക് ലോക റെക്കോർഡ് വേതനം നൽകാം എന്നു പറഞ്ഞിട്ടും ഫ്രഞ്ച് സൂപ്പർ താരം അൽ ഹിലാലും ആയി സംസാരിക്കാൻ വിസമ്മതിച്ചു.

നിലവിൽ എംബപ്പെ അടുത്ത വർഷം പാരീസും ആയുള്ള കരാർ കഴിഞ്ഞാൽ റയൽ മാഡ്രിഡിൽ ചേരും എന്നു തന്നെയാണ് പി.എസ്.ജി കരുതുന്നത്. എംബപ്പെ മാഡ്രിഡും ആയി ഈ കാര്യത്തിൽ ധാരണയിൽ എത്തിയത് ആയും അവർ കരുതുന്നു. അതിനാൽ തന്നെ താരത്തെ ഈ വർഷം തന്നെ വിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുക ആണ് പാരീസ്. എന്നാൽ ക്ലബ് വിടാൻ കൂട്ടാക്കാത്ത എംബപ്പെയുടെ ഈ നിലപാട് താരവും ക്ലബും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും എന്നുറപ്പാണ്.

Exit mobile version