ഒരു വൻ ട്രാൻസ്ഫറിന് ലിവർപൂൾ ഒരുങ്ങുന്നു, ബയേണിന്റെ തിയാഗോയുമായി ചർച്ച

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ അവരുടെ ടീം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇതിനായി ഒരു വലിയ ട്രാൻസ്ഫർ നടത്താൻ ഒരുങ്ങുകയാണ് ലിവർപൂൾ. ബയേണിന്റെ മധ്യനിര താരമായ തിയാഗോ അൽകാന്റ്രയെ ആണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. ബയേണുമായി കരാർ ചർച്ചകളിൽ ഉടക്കി നിൽകുന്ന തിയാഗോയുമായി ലിവർപൂൾ ചർച്ച ആരംഭിച്ചിരിക്കുകയാണ്.

അടുത്ത സീസണോടെ തിയാഗോയുടെ ബയേൺ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്. ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ് തിയാഗോ. 29കാരനായ തിയാഗോ ലിവർപൂളിൽ എത്തുകയാണെങ്കിൽ ലിവർപ മധ്യനിര ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിരയിൽ ഒന്നാകും.

Exit mobile version