സോസിഡാഡിന്റെ യുവ സ്ട്രൈക്കറിലും ബാഴ്സലോണയുടെ കണ്ണ്

ലൗട്ടാരോ മാർട്ടിനെസിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ല എങ്കിൽ ബാഴ്സലോണ സ്പെയിനിൽ തന്നെയുള്ള ഒരു യുവതാരത്തിനായി നീങ്ങിയേക്കും. റയസ് സോസിഡാഡിന്റെ യുവതാരം അലക്സാണ്ടർ ഐസകിൽ ബാഴ്സലോണക്ക് ഒരു കണ്ണ് ഉണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്. അവസാന കുറേകാലമായി ഐസകിനെ ബാഴ്സലോണ സ്കൗട്ട് ചെയ്യുന്നുണ്ട്.

പക്ഷെ ഐസകിനു വലിയ തുക തന്നെ ബാഴ്സലോണ നൽകേണ്ടി വരും. 60 മുതൽ 70 മില്യൺ വരെയാണ് സോസിഡാഡ് താരത്തെ വിട്ടുതരാൻ ആവശ്യപ്പെടുന്നത്. 20കാരനായ ഐസക് ഈ സീസണിൽ സോസിഡാഡിനു വേണ്ടി ഇതുവരെ 14 ഗോളുകൾ നേടിയിട്ടുണ്ട്. ഡോർട്മുണ്ട് വിട്ടാണ് സ്വീഡിഷ് താരമായ ഐസക് സോസിഡാഡിൽ എത്തിയത്.

Exit mobile version